സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നു: ആഞ്ഞടിച്ച് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തെളിവുനശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എന്‍ഐഎ അന്വേഷണത്തിന് മുന്‍പേ സിസിടിവി ദൃശ്യങ്ങള്‍ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊവിഡ് വ്യാപനം കൈവിട്ട നിലയിലായത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമ്പോള്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ്. ഓട്ടം തുടങ്ങിയപ്പോഴേ ജയിച്ചുവെന്ന് സര്‍ക്കാര്‍ പ്രചരിപ്പിച്ചു. മാരത്തോണ്‍ ഓട്ടമെന്ന് ഇപ്പോഴെങ്കിലും സര്‍ക്കാരിന് ബോധ്യമായല്ലോ. കാര്യങ്ങള്‍ കൈവിട്ടു പോയി എന്ന് തോന്നിയപ്പോള്‍ പ്രതിപക്ഷത്തെ എന്തും വിളിച്ച് പറയുന്നു.
ഓഫീസ് ഭരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി നാട് എങ്ങനെ ഭരിക്കും. മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചാല്‍ തിരിച്ചും കളിക്കും. സഭാ സമ്മേളനം തീരുമാനിച്ചത് സര്‍ക്കാരാണ്. അതിനോട് സഹകരിക്കുന്നു. മാധ്യമ പ്രവര്‍ത്തകരാണ് തന്റെ പി ആര്‍ ഏജന്‍സി. തങ്ങള്‍ കണ്‍സല്‍റ്റന്‍സിക്ക് എതിരല്ല, പക്ഷേ കാര്യങ്ങള്‍ സുതാര്യമാകണം എന്നാണ് നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് കണ്‍സെല്‍റ്റന്‍സി രാജ് എന്നത് തെറ്റായ പ്രചാരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കിന്‍ഫ്ര വഴി മിന്റ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ജീവനക്കാരനെ നിയമിക്കാനുള്ള ചുമതല. കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ചീഫ് സെക്രട്ടറിയാണെന്നും ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."