HOME
DETAILS
MAL
ബാബരി മസ്ജിദ് ഗവണ്‍മെന്റ് ഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ച പള്ളിയല്ല
backup
April 26 2017 | 22:04 PM
മന്ത്രി മണി ഇനിയെങ്കിലും മനസ്സിലാക്കേണ്ട കാര്യം ബാബ്‌റി മസ്ജിദ് ഗവണ്‍മെന്റ് ഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ച പള്ളിയല്ല എന്നതാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് മതേതരത്വ ഭാരതത്തിന്റെ നെഞ്ചിലേറ്റ ആ മഹാ ദുരന്തത്തെ ഇത്രമാത്രം ലാഘവ ബുദ്ധിയോടെ കാണരുത്.
സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും കുരിശ് പൊളിച്ച് മാറ്റിയ നടപടിക്രമം ഏത് രീതിയില്‍ മതവികാരത്തെ വ്രണപ്പെടുത്തും എന്നത് ഒരിക്കലും എംഎം മണിയുടെയോ ഈ ഗവണ്‍മെന്റിന്റെയോ ഉല്‍കണ്‍ഠയല്ല.
മറിച്ചത് ബാബരി മസ്ജിദിനോട് പോലും ഉപമിച്ച് മതവികാരം ഇളക്കി വിടുകയായിരുന്നു ലക്ഷ്യം. സി.പി.എം ഈ അന്തംകമ്മിയെ ഉപയോഗപ്പെടുത്തി ബാബരിയെപ്പോലും ആക്ഷേപിക്കുമ്പോള്‍ മൗനം പുല്‍കാന്‍ വെമ്പുന്നവരോട് രാഷ്ട്രീയം മാറ്റിവച്ച് ഒരു കാര്യം പറയട്ടെ, കേരളത്തെ ദയവായി ഭ്രാന്താലയമാക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."