കോണ്‍ഗ്രസിന്റെ കാര്‍ഷിക ബജറ്റിന് ആത്മാര്‍ഥതയില്ല: മന്ത്രി സുനില്‍കുമാര്‍
കല്‍പ്പറ്റ: കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്‍ഷിക ബജറ്റ് ആത്മാര്‍ഥതയില്ലാത്തതാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച് ആയിരക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കോണ്‍ഗ്രസാണ് ഇപ്പോള്‍ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമെന്ന് പറഞ്ഞു കര്‍ഷകരെ വഞ്ചിക്കുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങി ബി.ജെ.പി സര്‍ക്കാര്‍ തുടരുന്ന കര്‍ഷക ദ്രോഹ നിയമങ്ങള്‍ മാറ്റാതെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചുവരാനാകില്ല.
ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരാണ് കേന്ദ്രത്തില്‍ വരുന്നതെങ്കില്‍ സ്ഥാനമാനങ്ങള്‍ക്ക് അടിയുണ്ടാകില്ല.
എല്ലാ മേഖലകളിലെയും കോര്പ്പറേറ്റ്വല്ക്കരണത്തെ എതിര്‍ക്കുമെന്നത് കൊണ്ടാണ് ഇടതുപക്ഷത്തിനു സ്വാധീനമുള്ള കേന്ദ്രത്തില്‍ വന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഒരു കോര്‍പ്പറേറ്റ് അജണ്ടയാണ്. കാര്‍ഷിക മേഖല കോര്പറേറ്റ്വല്ക്കരിച്ചതാണ് കര്‍ഷക ആത്മഹത്യ ഉണ്ടാകാനുള്ള കാരണമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."