അധികാര ദുര്‍വിനിയോഗം; ന്യൂസിലന്‍ഡ് കാബിനറ്റ് മന്ത്രിയെ ജസീന്ത ആര്‍ഡേന്‍ പുറത്താക്കി
ന്യൂസിലന്‍ഡ്: മുന്‍ സ്റ്റാഫുമായുള്ള ബന്ധവും അതിന്റെ പേരിലുള്ള അധികാര ദുര്‍വിനിയോഗവും മുന്‍നിര്‍ത്തി തന്റെ കാബിനറ്റ് മന്ത്രിക്കെതിരെ നടപടിയെടുത്ത് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. മന്ത്രി ഇയാന്‍ ലീസ് ഗാലോവെയെ അവര്‍ പുറത്താക്കി. സെപ്തംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഓഫീസ് പെരുമാറ്റച്ചട്ടം വരാനിരിക്കെയാണ് പുറത്താക്കല്‍.
ന്യൂസിലാന്റ് ഇമിഗ്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഇയാന്‍ ലീസ് ഗാലോവെ.
'മന്ത്രിയെന്ന നിലയില്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ അവരുടെ പെരുമാറ്റങ്ങളെയും ജോലിസ്ഥലത്തെ പ്രശ്നങ്ങളെയും നിഷ്പക്ഷമായി കാണുന്ന നിയന്ത്രകന്റെ ചുമതലയാണ് അദ്ദേഹത്തിന്റെത്. കഴിഞ്ഞ 12 മാസമായി മുന്‍സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തിന്റെ പേരില്‍ അദ്ദേഹം തന്റെ അധികാരങ്ങള്‍ ന്യായീകരിക്കാന്‍ കഴിയാത്ത രീതിയില്‍ ഉപയോഗിച്ചു. ഉത്തരവാദിത്തങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും വീഴ്ച വരുത്തിയതിനാലാണ് ഈ പുറത്താക്കാല്‍'- എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കേവലമൊരു സദാചാര ബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല ഈ പുറത്താക്കല്‍. തന്റെ ഔദ്യോഗിക മേഖലയില്‍ പാലിക്കേണ്ട നിലവാരവും സംസ്‌കാരവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍സഹപ്രവര്‍ത്തകയുമായി ഇയാന്‍ ലീസിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയിരുന്നു. പാര്‍ലമെന്റ് പെരുമാറ്റച്ചട്ടം ഇയാന്‍ ലംഘിച്ചെന്ന ആരോപണവുമായി പൊതുജനങ്ങളും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."