കലാലയ മുറ്റത്ത് അവര്‍ വീണ്ടും ഒത്തുചേര്‍ന്നു
വെട്ടത്തൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ വീണ്ടും സ്വന്തം കലാലയ മുറ്റത്ത് ഒത്തുചേര്‍ന്നു. ആദ്യ ബാച്ച് എസ്.എസ്.എല്‍.സി മുതല്‍ 2010 വരെയുളള പൂര്‍വ വിദ്യാര്‍ഥികളാണു മാതൃവിദ്യാലയത്തിലെത്തിയത.്
എ.പി.ജെ അബ്ദുല്‍കലാമിന്റെ സ്മരണാര്‍ഥമുള്ള സ്‌കൂള്‍ സ്മൃതി വനത്തില്‍ മരംനട്ടു പിടിപ്പിച്ചായിരുന്നു തുടക്കം. ആദ്യ ബാച്ചിലെ വിദ്യാര്‍ഥിനിയും ഇപ്പോള്‍ വെട്ടത്തൂര്‍പഞ്ചായത്ത് പ്രസിഡന്റുമായ വി.ടി.അന്നമ്മ ഉദ്ഘാടകയായപ്പോള്‍ സഹപാഠിയും പെരിന്തല്‍മണ്ണ എ.ഇ.ഒ കൂടിയായ രാജന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
അനുഭവങ്ങള്‍ പങ്കുവെച്ചും ഹാസ്യങ്ങള്‍ നുകര്‍ന്നും വേറിട്ടുനിന്ന സംഗമത്തില്‍ വ്യത്യസ്ത ബാച്ചുകള്‍ കൂടിയിരുന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. കലാലയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പങ്കാളികളാവുമെന്നും ഉറപ്പു നല്‍കി. പ്രിന്‍സിപ്പല്‍ അബ്ദുല്‍ കരീം, ഹെഡ്മിസട്രസ് എം.എ.ആമിനാ ബീവി, കെ.മൊയ്തുട്ടി മാസ്റ്റര്‍, കെ.ടി.മുസ്തഫ കമാല്‍, എം.സൈതലവി മാസ്റ്റര്‍, എം.ആനന്ദ് കുമാര്‍, ലത്തീഫ് മാസ്റ്റര്‍, എന്‍.അസീസ് മാസ്റ്റര്‍ സംസാരിച്ചു.
എന്‍.ഹബീബ്, എം.പി.സുനില്‍ കുമാര്‍, ഉബൈദ് ആക്കാടന്‍, ടി.സലാം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."