HOME
DETAILS

കുഞ്ഞാലിമരക്കാര്‍ പൈതൃകമ്യൂസിയം വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി

  
backup
July 14 2018 | 05:07 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95


പയ്യോളി: വടകര ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ പൈതൃക മ്യൂസിയം വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇരിങ്ങല്‍ സര്‍ഗാലയയില്‍ പുരാവസ്തു വകുപ്പ് സംഘടിപ്പിച്ച 'കുഞ്ഞാലിമരക്കാര്‍ സ്മാരക മ്യൂസിയം വികസനം' ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിമരക്കാര്‍ക്കായി വിപുലമായ രീതിയില്‍ പൈതൃക മ്യൂസിയം നിര്‍മിക്കുന്നതിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കുഞ്ഞാലിമരക്കാര്‍ ദിനാചരണം പഴശ്ശിരാജ ദിനം പോലെ വര്‍ഷാവര്‍ഷം ആചരിക്കാന്‍ ചരിത്രപണ്ഡിതന്മാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
നാല് കുഞ്ഞാലിമാരില്‍ ആരുടെ ദിനാചരണമാണ് നടത്തേണ്ടതെന്ന് തീരുമാനമെടുക്കും. ചരിത്രത്തില്‍ ഒരുപാട് പേര്‍ മനസില്‍ പതിയേണ്ടവരുണ്ടെന്നും അതിലൊരു പടനായകനാണ് കുഞ്ഞാലിമരയ്ക്കാറെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനായി. പുരാവസ്തു വകുപ്പ് ഡയരക്ടര്‍ ജെ. റജികുമാര്‍ മന്ത്രിക്ക് ഉപഹാരം നല്‍കി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ചന്ദ്രന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഉഷാ വളപ്പില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടയില്‍ ശ്രീധരന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സജിനി കോയിപറമ്പത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം.വി സമീറ, ഡയരക്ടര്‍ ഇന്‍ ചാര്‍ജ് മ്യൂസിയം എസ്. അബു, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a minute ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  6 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  44 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago