കാട്ടാന ശല്യം; റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിപ്പിക്കുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ
കരുളായി: മൂത്തേടം പഞ്ചായത്തില്‍ ഒരാഴ്ചയായി നടക്കുന്ന കാട്ടാനയുടെ ആക്രമണം തടയാനായി അടിയന്തരമായി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിപ്പിക്കുമെന്നു പി.വി അന്‍വര്‍ എംഎല്‍എ. പഞ്ചായത്തിലെ ആന നശിപ്പിച്ച വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പി.വി അന്‍വര്‍. ര
ചീനിക്കുന്നിലെ മു@മ്പ്ര മുഹമ്മദിന്റെ ആന തകര്‍ത്ത വീടിന്റെ സിറ്റ് ഔട്ടും ഒരു കിലോമീറ്റര്‍ അപ്പുറത്തെ വനം വകുപ്പ് നിര്‍മിച്ച മതിലും സന്ദര്‍ശിച്ചാണ് അന്‍വര്‍ ചീനിക്കുന്നില്‍ നിന്നും മടങ്ങിയത്. കാട്ടാനകളുടെ അധിനിവേശം തടയാനായിട്ടാണു രണ്ടു വര്‍ഷം മുമ്പു ചീനിക്കുന്ന് മേഖലയില്‍ വനാതിര്‍ത്തിയില്‍ കരിങ്കല്‍ ഭിത്തി നിര്‍മിച്ചത്. എന്നാല്‍ ഈ ഭിത്തി തകര്‍ത്തായിരുന്നു രണ്ടുതവണയും ഒറ്റക്കൊമ്പന്‍ കൃഷിയിടത്തിലും ജനവാസമേഖലയിലും എത്തിയത്.
ആനശല്യം മൂലമുള്ള ദുരിതംനിയമസഭയില്‍ അവതരിപ്പിച്ചു. പരിഹാരം കാണാന്‍ സംസ്ഥാന തലത്തില്‍ യോഗം ചേരും. താല്‍ക്കാലിക പരിഹാരം എന്ന നിലയ്ക്ക് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കും. സേനക്കായി രണ്ടു വാഹനങ്ങള്‍ നല്‍കിയിട്ടു@െന്നും അദ്ദേഹം പറഞ്ഞു. കരാറുക്കാരനു പണമു@ാക്കാന്‍ വേ@ി മാത്രമാണു മതില്‍ ആശാസ്ത്രീയമായി സ്ഥാപിച്ചത്. കര്‍ഷകര്‍ക്കു വന്ന നഷ്ടം പെട്ടന്നു കൊടുത്തു തീര്‍ക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും ഇതിനു വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെട്ട്യാരങ്ങാടില്‍ ആന നശിപ്പിച്ച കൃഷി സ്ഥലവും കല്‍കുളത്തെ അലിയുടെ ശുചീകരണ മുറിയും സന്ദര്‍ശിച്ചാണ് എംഎല്‍എ മടങ്ങിയത്. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് സി.ടി രാധാമണി, വൈസ് പ്രസിഡന്റ് എ.ടി റെജി എന്നിവരും എംഎല്‍എയ്ക്ക് ഒപ്പമു@ായിരുന്നു. ആന തകര്‍ത്ത ചീനിക്കുന്നിലെ വനം വകുപ്പിന്റെ കരിങ്കല്‍ ഭിത്തി സി.പി.എം മൂത്തേടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന:സ്ഥാപിച്ചു നല്‍കുമെന്ന് ലോക്കല്‍ സെക്രട്ടറി വി.കെ ഷാനവാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."