വീണ്ടും സമ്പൂര്‍ണ ലോക് ഡൗണിലേക്ക് കേരളം: സൂചന നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളില്‍ നൂറിനു മുകളിലാണ് കൊവിഡ് ബാധിതരുടെ കണക്കുകള്‍. പലയിടത്തും സമ്പര്‍ക്കമാണ് വില്ലന്‍. ഇതിലാവട്ടെ ഉറവിടമറിയാത്തവയുടെ കണക്കുകളും കൂടുന്നു. സംസ്ഥാനം ഗൗരവതരമായ സ്ഥിതിയിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴതേക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ വൈകാതെ ലോക്ഡൗണ്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ആഴ്ച അവസാനത്തോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുക.
കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്. 226 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലധികമാണ്. കൊല്ലത്ത് 133 പേര്‍ക്കും ആലപ്പുഴയില്‍ 120 പേര്‍ക്കുമാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. കാസര്‍കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 101 പേര്‍ക്കാണ്.
ആകെ പോസിറ്റീവ് കേസില്‍ 66.15 ശതമാനം പ്രാദേശികമായി വൈറസ് ബാധയുണ്ടായി. തിരുവനന്തപുരത്ത് ഇത് 94.4 ശതമാനം. 15975 കിടക്കകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. 4533 പേര്‍ ഇവിടെ ചികിത്സയിലുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ 3.42 ലക്ഷം മാസ്‌കും 3.86 ലക്ഷം പിപിഇ കിറ്റും സ്റ്റോക്കുണ്ട്. 80 വെന്റിലേറ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങി. 270 ഐ.സി.യു വെന്റിലേറ്റര്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ 50 വെന്റിലേറ്റര്‍ കൂടി കേന്ദ്രം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."