പൂക്കോട്ടുചോലയില്‍ വീണ്ടും മാലിന്യ നിക്ഷേപം
അരീക്കോട്: പൂക്കോട്ടുചോലയില്‍ മാലിന്യം നിക്ഷേപിക്കുന്നതു പതിവാകുന്നു. ചെറിയ ഇടവേളക്കു ശേഷമാണു പൂക്കോട്ടുചോല വീണ്ടും മാലിന്യ കേന്ദ്രമാകുന്നത്. ചോലയില്‍ നിന്ന് അരീക്കോടു ഭാഗത്തേക്കുള്ള ആളൊഴിഞ്ഞ പ്രദേശത്താണു ചെറിയ കവറുകളിലാക്കി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.
പ്രദേശത്തെ ജി.എഫ്.സി കമ്മിറ്റിക്കു കീഴില്‍ കാടുകള്‍ വെട്ടി തെളിയിച്ചും മാലിന്യം കുഴിച്ചു മൂടുകയും മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചും നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ വീണ്ടും പ്രദേശമാകെ കാടു മൂടിയതോടെ അരീക്കോടു ടൗണില്‍ നിന്നുള്ള മല്‍സ്യ മാംസ അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യങ്ങളും ഇവിടെ വീണ്ടും നിക്ഷേപിച്ചു തുടങ്ങി.
എല്‍.പി സ്കൂള്‍, ഐ.ടി.ഐ, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ മൂന്നു സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കു വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലും തള്ളുന്ന മാലിന്യങ്ങള്‍ മഴ പെയ്യുന്നതോടെ റോഡിലേക്ക് ഒലിച്ചിറങ്ങുന്നു.
അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവു നായകളെ കൊണ്ടും യാത്രക്കാര്‍ പൊറുതി മുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."