കടമേരി റഹ്മാനിയ്യ ബഹ്‌റൈന്‍ ചാപ്റ്റര്‍ കണ്‍വെന്‍ഷന്‍ ഇന്ന് (12, വെള്ളിയാഴ്ച) മനാമയില്‍
മനാമ: കേരളത്തിലെ പ്രഥമ മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്റെ
ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സ്ഥാപനപ്രചരണ കണ്‍വെണ്‍ഷന്‍ ഇന്ന് (ഏപ്രില്‍ 12) വെള്ളിയാഴ്ച ഉച്ചക്ക് 1മണിക്ക് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സ്ഥാപനത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കാണ് പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
ആയതിനാല്‍ ബഹ്‌റൈനിലെ വടകര താലൂക്കിലുള്ള പ്രസ്ഥാന ബന്ധുക്കളും സ്ഥാപന സ്‌നേഹികളും കമ്മറ്റി ഭാരവാഹികളും റഹ് മാനിയ്യയുടെ വിവിധ സ്ഥാപനങ്ങളില്‍ പഠനം നടത്തിയവരും നിര്‍ബന്ധമായും പ്രസ്തുത കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന്
കടമേരി റഹ്മാനിയ്യ ബഹ്‌റൈന്‍ ചാപ്റ്റര്‍ കമ്മറ്റി ജന.സെക്രട്ടറി നിസാര്‍ ഒതയോത്തും റഹ് മാനീസ് അസോസിയേഷന്‍ ജന.സെക്രട്ടറി ഖാസിം റഹ് മാനിയും അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 00973 3538 2886, +973 3400 7356 ല്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."