പുസ്തക പ്രകാശനം നടത്തി
കുറ്റ്യാടി: ജീവിത നിരീക്ഷണങ്ങളുടെ സൂഷ്മതലങ്ങളാണ് സര്‍ഗാത്മക സാഹിത്യമെന്നും അത് അക്ഷരങ്ങളുടെ വ്യവഹാരമാണെന്നും എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.
ലുമിനസ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ നവാസ് മൂന്നാംകൈയുടെ മൂന്നു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. അകലെയല്ല ഐ.എ.എസ്, ഉണര്‍വ്വിന്റെ സംഗീതം, ആരോഗ്യവിചാരം എന്നീ പുസ്തകങ്ങള്‍ എം.പി അബ്ദുസ്സമദ് സമദാനി, കെ.പി സുധീര, ഫൈസല്‍ വയനാട് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
ഡോ. ശശികുമാര്‍, ഫാദര്‍ ജോര്‍ജ് തീണ്ടാപ്പാറ, നവാസ് പാലേരി എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കെ. സജിത്ത്, കെ.ടി അശ്വതി, എം.ആര്‍ മുഹമ്മദലി, ഖാലിദ് മൂസ നദ്‌വി, അഹമ്മദ് മൂന്നാംകൈ,ശ്രീജേഷ് ഊരത്ത്, ടി.എം സൂപ്പി, ബഷീര്‍ എടച്ചേരി, ബാലന്‍ തളിയില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."