കനത്ത് ചൂട്: മക്കയിൽ ലൈവ് റിപ്പോർട്ടിനിടെ ചാനൽ റിപ്പോർട്ടർ തളർന്നു വീണു, വീഡിയോ കാണാം
മക്ക: ലൈവ് റിപ്പോർട്ടറിനിടെ കനത്ത ചൂടിൻ്റെ ആഘാതത്താൽ ചാനൽ റിപ്പോർട്ടർ കുഴഞ്ഞു വീണു. പ്രശസ്ത സഊദി ചാനലായ അൽ ഇഖ്ബാരിയയുടെ റിപ്പോർട്ടർ അബ്ദുല്ല അൽ ഗാംദിയാണ് ലൈവ് റിപ്പോർട്ടിംഗിനിടെ തളർന്നു വീണത്.
لهيب الشمس في #جدة يسقط مراسل "#الإخبارية" على الهواء.https://t.co/Sjj76SSGQB pic.twitter.com/QDIc9KVU5L
— صحيفة سبق الإلكترونية (@sabqorg) July 22, 2020
ബലി പെരുന്നാളിനോടനുബന്ധിച്ച് മക്കയിലെ അറവ് ശാലകളിലെ കൊറോണ മുൻ കരുതലുകളൂമായി ബന്ധപ്പെട്ട് ഒരാളുമായി അഭിമുഖം നടത്തുന്നതിനിടെയാണ് സംഭവം. റിപ്പോർട്ടർ അബ്ദുല്ല അൽ ഗാംദി ബോധ ക്ഷയം സംഭവിച്ച് താഴെ വീഴാൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ട ഗസ്റ്റ് തൻ്റെ കൈകൾ കൊണ്ട് അദ്ദേഹം താഴെ വീഴുന്നതിൽ നിന്ന് തടയുകയായിരുന്നു.
അൽപ സമയത്തിന് ശേഷം ചാനൽ ന്യൂസ്‌റീഡർ റിപ്പോർട്ടറുമായി ബന്ധപ്പെടുകയും അദ്ദേഹം പൂർണ്ണ ആരോഗ്യത്തോടെ തന്നെ റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. മക്കയുൾപ്പെടെ സഊദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
വീഡിയോ
[video width="640" height="360" mp4="http://suprabhaatham.com/wp-content/uploads/2020/07/2020_07_22_20_01_05__2chHG_Fh9bMoMCB.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."