സഊദിയിൽ ഇൻകം ടാക്സ് ഉടനില്ല, പക്ഷെ നടപ്പാക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല: സഊദി ധനകാര്യ മന്ത്രി
റിയാദ്: രാജ്യത്ത് ഇൻകം ടാക്സ് ഉടൻ നടപ്പാക്കാൻ പദ്ധതിയില്ലെന്നും എന്നാൽ, നടപ്പാക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും സഊദി ധനകാര്യ മന്ത്രി. സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻകം ടാക്സ് ഈടാക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് സമയം ആവശ്യമാണെന്നും അതേ സമയം ഒരു കാര്യവും നടപ്പാക്കുന്നതിൽ നിന്ന് വിദൂരമല്ലെന്നും മന്ത്രിയെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.
സഊദി സാമ്പത്തിക രംഗം തിരിച്ചു പിടിക്കുന്നതായാണ് ജൂലൈ മാസത്തെ വിശകലനങ്ങൾ സൂചന തരുന്നത്. എന്നാൽ, ഇപ്പോഴും അനിശ്ചിതത്വം ബാക്കിയാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ സ്വകാര്യവൽക്കരണത്തിനായി പരിഗണിക്കാത്ത മേഖലകളിലും പൊതു ഓഹരികൾ വിൽക്കാൻ സഊദി ശ്രമം നടത്തും.
ആരോഗ്യ പരിപാലന മേഖലയും വിദ്യാഭ്യാസ മേഖലയും സ്വകാര്യ വത്ക്കരിക്കാനും ചില കമ്പനികളെ സാമ്പത്തിക വിപണിയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."