പൊലിസ്, ദൗത്യസേനകളുടെ ജാഗ്രത നീലഗിരിയില്‍ മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നു
ഊട്ടി: കേരള, കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി വനമേഖലകളില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാവോയിസ്റ്റ് സാന്നിധ്യം കുറഞ്ഞതായി തമിഴ്‌നാട് പൊലിസ്.
2016ല്‍ മൂന്ന് സംസ്ഥാനങ്ങളുടേയും അതിര്‍ത്തി വനമേഖലകളില്‍ 117 തവണയാണ് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഈവര്‍ഷം ഇതുവരെ 38 തവണ മാത്രമാണ് സാന്നിധ്യമുണ്ടായത്. കേരളത്തിലെ വനമേഖലകളില്‍ 115 തവണയും കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളില്‍ ഓരോ പ്രാവശ്യവുമാണ് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ വര്‍ഷവും കേരളത്തിലാണ് കൂടുതല്‍. വിവിധയിടങ്ങളിലായി 31 തവണയാണ് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കര്‍ണാടകയില്‍ ഏഴു തവണയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ നീലഗിരിയില്‍ ഇത്തവണ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നും ഇരുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ പ്രവേശിക്കുന്നത് തടയാന്‍ പൊലിസും ദൗത്യസേനയും ജാഗരൂകരാണന്നും ഉന്നത പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."