'വോട്ടിങ് 90 ശതമാനത്തിന് മുകളിലെത്തിക്കുക ലക്ഷ്യം'
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിങ് ശതമാനം 90 ശതമാനത്തിന് മുകളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ പറഞ്ഞു. എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വോട്ടിങ് ബോധവല്‍ക്കരണ പരിപാടി 'കാസ്റ്റ് യുവര്‍ വോട്ട് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. 3.75 ലക്ഷം പുതുവോട്ടര്‍മാരാണ് പുതുതായി ഇതുവഴി വോട്ടര്‍പട്ടികയിലേക്ക് കടന്നുവന്നത്. നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കാസ്റ്റ് യുവര്‍ വോട്ട് ' പരിപാടിയുടെ ഭാഗമായുള്ള പ്രചാരണ വാഹനവും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെയും വി.വി. പാറ്റിന്റെ പ്രവര്‍ത്തനങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തില്‍ വിശദീകരിച്ചുനല്കി. എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ജയമോഹന് ജെ, വിദ്യാര്‍ഥി അംബാസഡര്‍ ദേവിക, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ വിഷ്ണുകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."