അനാവശ്യ കട പരിശോധന; വ്യാപാരികളുടെ നഗരസഭാ മാര്‍ച്ച് 26ന്
സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ആരോഗ്യ വകുപ്പിന്റെ ആനാവശ്യ കട പരിശോന, മാലിന്യ പ്രശ്‌നങ്ങള്‍ പറഞ്ഞു വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയിലെ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു.
ഇതിന്റെ ഭാഗമായി ഈമാസം 26ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂനിറ്റിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും.
െൈലസന്‍സിന് അപേക്ഷിക്കുമ്പോള്‍ ആവശ്യമില്ലാത്ത രേഖകളാണ് നഗരസഭ ആവശ്യപ്പെടുന്നത്. ലൈസന്‍സ് ഫീസിനത്തിലും ഭീമമായ തുകയാണ് ഈടാക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ടൗണിലെ മാലിന്യ നീക്കം നിലച്ചിട്ട് മാസങ്ങളായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഹോട്ടല്‍, കൂള്‍ബാര്‍ , പച്ചക്കറി, പലചരക്കു സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധന അശാസ്ത്രീയമാണ്. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലെ പരിശോധനക്ക് സംഘടന എതിരല്ല. എന്നാല്‍ അത് മുനിസിപ്പാലിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെയും ഏതാനും ചില കൗണ്‍സിലര്‍മാരുടെയും സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാകരുതെന്നും വ്യാപാരികള്‍ പറഞ്ഞു. ഇത്തരത്തില്‍ വ്യാപാരികളെ താറടിച്ചു കാണിക്കുന്ന പരിശോധന നിര്‍ത്തണമെന്നും മാലിന്യ നീക്കം പുനഃസ്ഥാപിക്കണമെന്നും ആവശ്യപെട്ടാണ് ജൂലൈ ഇരുപത്തിയാറിന് ഉച്ചവരെ കടകമ്പോളങ്ങള്‍ അടച്ചു കൊണ്ട് മുനിസിപ്പാലിറ്റി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സങ്കടിപ്പിക്കുന്നത്. യോഗത്തില്‍ വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി യൂനിറ്റ് പ്രസിഡന്റുമായ അബ്ദുല്‍ഖാദര്‍, പി.വൈ മത്തായി, കെ.ആര്‍ അനില്‍കുമാര്‍, വി.കെ റഫീഖ്, കെ.എം ആരിഫ്, യു.പി ശ്രീജിത്ത്, സാബു അബ്രഹാം, ബിജു വര്‍ഗീസ്, റസാഖ് വയനാട്, എം.പി ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."