HOME
DETAILS
MAL
മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ എ.സി പ്രവര്‍ത്തനം നിലച്ചു
backup
April 26 2017 | 22:04 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എ.സി പ്രവര്‍ത്തനരഹിതമായിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവിടെ എ.സി സ്ഥാപിച്ചത്.
ഇപ്പോള്‍ ആഴ്ചകളായി എ.സി നിലച്ചത് കാരണം പരിശോധക്കെത്തുന്ന രോഗികളും ഡോക്ടര്‍മാരും ഒരുപോലെ വിയര്‍പ്പില്‍ മുങ്ങുകയാണ്. ഡോക്ടര്‍മാരുടെ അഭ്യര്‍ഥന പ്രകാരം പുറമെ നിന്ന് മൂന്നുവലിയ ഫാനുകള്‍ വച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതും നീക്കം ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."