പണ്ഡിത ശില്‍പശാല സംഘടിപ്പിച്ചു
മാവൂര്‍: മതപണ്ഡിതന്‍മാര്‍ സമകാലിക സമസ്യകളില്‍ ബോധമുള്ളവരും സമുദായത്തെ ബോധവല്‍ക്കരിക്കുന്നവരും ആയിരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍.
മാവൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 45ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെള്ളലശ്ശേരി കെ. ഇബ്‌റാഹിം മുസ്‌ലിയാര്‍ നഗറില്‍ നടന്ന പണ്ഡിത ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ട്രഷറര്‍ മൊയ്തീന്‍ ഹാജി പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ. അഹ്മദ് കോയ മുസ്‌ലിയാര്‍ അധ്യക്ഷനായി.
ആര്‍.വി കുട്ടിഹസന്‍ ദാരിമി, കെ.സി മുഹമ്മദ് ഫൈസി, അബ്ദുല്ല ബാഖവി, കെ. മുഹമ്മദ് ബാഖവി, എന്‍.പി അഹമ്മദ്, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, റഷീദ് ഫൈസി വെള്ളായിക്കോട് സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ജലാലുദ്ദീന്‍ ഫൈസി സ്വാഗതവും അബൂബക്കര്‍ യമാനി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പഠനക്ലാസുകളില്‍ ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഷൗക്കത്തലി ഫൈസി കരുവാരക്കുണ്ട് ക്ലാസെടുത്തു.
അഷ്‌റഫ് റഹ്മാനി, കെ.കെ കോയ മുസ്‌ലിയാര്‍, യൂനുസ് ഹുദവി, അബ്ദുന്നാസര്‍ അന്‍വരി, ഇര്‍ഫാന്‍ ഹുദവി, അബൂബക്കര്‍ ബാഖവി, കെ.എം.എ റഹ്മാന്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ എസ്.കെ.എസ്.ബി.വി കുരുന്നുകൂട്ടം തെങ്ങിലക്കടവില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."