ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം വിവരങ്ങള്‍ കാലതാമസമില്ലാതെ രേഖപ്പെടുത്തണം: ഡോ. കെ. കാമരാജ്
കല്‍പ്പറ്റ: പിന്നോക്ക ജില്ലകളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ട്രാന്‍ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ജില്ലയുടെ വിവിധ മേഖലകളിലെ കൃത്യമായി വിവരങ്ങള്‍ കണ്ടെത്തി കാലതാമസമില്ലാതെ രേഖപ്പെടുത്തണമെന്ന് നീതി ആയോഗ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ കാമരാജ് ആവശ്യപ്പെട്ടു.
പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിന് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക-സാമ്പത്തിക സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ പുരോഗതി വിലയിരുത്തുക. ഇതിനായി കൃത്യമായ വിവരങ്ങള്‍ കണ്ടെത്തി കാലതാമസമില്ലാതെ നീതി ആയോഗിന്റെ സൈറ്റില്‍ രേഖപ്പെടുത്തണം. അതിന് ഒരോ വിഷയങ്ങള്‍ക്കും യൂസര്‍നെയിം പാസ്‌വേര്‍ഡും നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ മാനവിക വികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പ്രദേശങ്ങളെ കണ്ടെത്തി പ്രശ്‌നങ്ങള്‍ പഠിക്കണം. തുടര്‍ന്ന് പ്രസ്തുത വിവരങ്ങള്‍ നീതി ആയോഗിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണം.
പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തി ഇതിനായി സംയോജിപ്പിക്കണം. പദ്ധിതിയുടെ പുരോഗതി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിദഗ്ധ സംഘം പരിശോധിക്കും. അതിനു മുന്‍പ് ഓരോ ഘട്ടത്തിലുമുണ്ടാകുന്ന നിര്‍വഹണ പുരോഗതികള്‍ കാലതാമസമില്ലാതെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണം.
വിവരങ്ങള്‍ എത്രയും വേഗം സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും ഉദ്യോഗസ്ഥരുടെ താല്‍പ്പര്യവും സഹകരണവുമാണ് പദ്ധതിയുടെ വിജയത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ സുഭദ്രാ നായര്‍, ജി ബാലഗോപാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."