HOME
DETAILS
MAL
സര്‍ക്കാര്‍ വിജിലന്‍സിനെ നോക്കുകുത്തിയാക്കുന്നു: യുവജനതാദള്‍ (യു)
backup
April 26 2017 | 22:04 PM
കോഴിക്കോട്: കീഴ്ഘടകങ്ങളില്‍ ലഭിക്കുന്ന പരാതികള്‍ ഡയറക്ടര്‍ പരിശോധിച്ച ശേഷമേ അന്വേഷിക്കാനും കേസെടുക്കാനും പാടുള്ളൂ എന്ന സര്‍ക്കാര്‍ ഉത്തരവ് വിജിലന്‍സിനെ നിഷ്ക്രിയമാക്കാനുള്ള നീക്കമാണെന്ന് യുവജനതാദള്‍ (യു). കേരളത്തിലെ 14 ജില്ലകളിലെ പരാതികള്‍ മാസങ്ങളോളം കെട്ടിക്കിടക്കാനാണ് ഇത് ഇടവരുത്തുക. അടിയന്തര അന്വേഷണം വേണ്ട കേസുകളില്‍ തെളിവ് നശിപ്പിക്കപ്പെടും. മന്ത്രിമാര്‍, എം.പിമാര്‍ എം.എല്‍.എമാര്‍, മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന സുപ്രിം കോടതിവിധിയുടെ അന്തസത്തയുംസംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."