കണിയൊരുക്കാന്‍ ജൈവ വെള്ളരിയും
ഇരിങ്ങാലക്കുട: വിഷുവിന് കണിയൊരുക്കുവാന്‍ വേണ്ട സാധനങ്ങളില്‍ പ്രധാന ഇനമാണ് വെള്ളരി. ഐശ്വര്യത്തിന്റെ പ്രതീകമായ വെള്ളരി വീടുകളുടെ മുന്നില്‍ കെട്ടി തൂക്കുന്ന പതിവുമുണ്ട്. ജൈവ രീതിയില്‍ വിളയിച്ചെടുത്ത ടണ്‍ കണക്കിന് കണി വെള്ളരിയുമായി ഇരിങ്ങാലക്കുടക്കാരന്‍ റിട്ട. പ്രൊഫ.ജോണി സെബാസ്റ്റ്യന്റെയും ഭാര്യ ബിയാട്രിസ് ജോണിയുടേയും നേതൃത്വത്തിലുള്ള ടീം ഇത്തവണയും നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
രണ്ടര ഏക്കര്‍ കൃഷിയിടത്തില്‍ 16 ടണ്ണോളം വരുന്ന കണിവെള്ളരി വിളവെടുപ്പാണ് നടത്തിയത്. 55 ദിവസത്തെ പരിചരണത്തില്‍ ജൈവവളമുപയോഗിച്ചാണ് ഇത്രയും കണിവെള്ളരി വിളയിച്ചത്. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് കണിവെള്ളരി വില്‍പ്പന നടത്തുന്നത്.
സൗഭാഗ്യ ഇനത്തില്‍പ്പെട്ട വെള്ളരിയാണ് കൂടുതല്‍ കൃഷി ചെയ്തിരിക്കുന്നത്.
കൂടാതെ വിഷുവിന് ഉപയോഗിക്കാന്‍ വിഷരഹിത പച്ചക്കറികള്‍ ആയി പടവലവും പാവയ്ക്കയും വെണ്ടയും പയറും തുടങ്ങി ഒട്ടനവധി പച്ചക്കറികള്‍ ജോണി സെബാസ്റ്റ്യന്റെ നഴ്‌സറിയില്‍ കൃഷി ചെയ്തിട്ടുണ്ട്.
കണി വെള്ളരിക്ക് ഇരിങ്ങാലക്കുടയിലുള്ള കച്ചവടക്കാര്‍ക്കു പുറമേ കുന്നംകുളം , പട്ടാമ്പി എന്നിവിടങ്ങളിലും ആവശ്യക്കാരേറെയെന്നു അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."