നിലവിലെ സാഹചര്യം നേരിടാന്‍ കേരളം സജ്ജം: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യം നേരിടാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രിക്കിടക്കകള്‍ക്കു പുറമെ 15,975 കിടക്കകള്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില്‍ തയാറായിട്ടുണ്ട്. അവയില്‍ 4,535 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള 3.42 ലക്ഷം എന്‍ 95 മാസ്കുകളും 3.86 ലക്ഷം പി.പി.ഇ കിറ്റുകളും 16.1 ലക്ഷം ത്രീലെയര്‍ മാസ്കുകളും 40.3 ലക്ഷം ഗ്ലൗസുകളും സ്റ്റോക്കുണ്ട്.
80 വെന്റിലേറ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങി. 270 ഐ.സി.യു വെന്റിലേറ്ററുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമായി. രണ്ടാഴ്ചയ്ക്കകം 50 വെന്റിലേറ്ററുകള്‍ കൂടി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കും. 6,007 വെന്റിലേറ്ററുകള്‍ക്ക് രാപ്പകല്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ഓക്സിജന്‍ സ്റ്റോക്കുണ്ട്. ഏഴു മെഡിക്കല്‍ കോളജുകളിലും ലിക്വിഡ് ഓക്സിജന്‍ സൗകര്യം ലഭ്യമാണ്. 947 ആംബുലന്‍സുകള്‍ കൊവിഡ് കാര്യങ്ങള്‍ക്കായി മാത്രം സജ്ജമാണ്. ഇ സഞ്ജീവിനി ടെലിമെഡിസിന്‍ സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 19 എണ്ണം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."