HOME
DETAILS

നീലഗിരിയില്‍ കനത്ത മഴ തുടരുന്നു അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു വ്യാപക നാശനഷ്ടം

  
backup
July 14 2018 | 05:07 AM

%e0%b4%a8%e0%b5%80%e0%b4%b2%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%a4%e0%b5%81


ഊട്ടി: നീലഗിരിയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.
കാമരാജ് സാഗര്‍, പൈക്കാറ, കെത്ത, എമറാള്‍ഡ് തുടങ്ങിയ അണക്കെട്ടുകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്. 184 അടി സംഭരണ ശേഷിയുള്ള എമറാള്‍ഡ് അണക്കെട്ടില്‍ ഇതുവരെ 140 അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഊട്ടി ഇത്തലാര്‍ എടക്കാടിലും പരിസര പ്രദേശങ്ങളിലുമായി ആറുസ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസപെട്ടത്. ഹൈവേ വകുപ്പ് ജീവനക്കാര്‍ എത്തി മണ്ണ് മാറ്റിയതിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു. ഗൂഡല്ലൂര്‍ മൈസൂര്‍ ദേശീയപാതയില്‍ മരപ്പാലത്ത് സംരക്ഷണ ഭിത്തി തകര്‍ന്നു വീണ് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. മഴ തുടര്‍ന്നാല്‍ റോഡ് തകര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്ഥലം സന്ദര്‍ശിച്ച നാഷനല്‍ ഹൈവേ ഡിവിഷണല്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അയ്യാസാമിയുടെ നിര്‍ദേശ പ്രകാരം അമിതഭാരം കയറ്റിയ ചരക്കു വാഹനങ്ങള്‍ക്ക് ഇതുവഴി നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കുള്ള ചരക്കു ലോറികള്‍ ആശ്രയിക്കുന്ന റോഡാണിത്. റോഡില്‍ വിള്ളലുണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനുള്ള നടപടി കൈകൊള്ളുമെന്ന് അയ്യാസാമി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പാടന്തറക്കടുത്ത് റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പന്തല്ലൂരിനുസമീപം റോഡിലേക്ക് മരം വീണ് വാഹനഗതാഗതം തടസപ്പെട്ടു. ഓവാലി ചൂണ്ടി പുണ്യമൂര്‍ത്തിയുടെ വീടിനു പുറകുവശത്തെ മണ്‍തിട്ട് ഇടിഞ്ഞ് വീടിന്റെ ഭിത്തി തകര്‍ന്നു. ആത്തൂരില്‍ ശക്തമായ മഴയില്‍ വീട് തകര്‍ന്നു. ആത്തൂരിലുള്ള കലയുടെ വീടാണ് പൂര്‍ണമായി തകര്‍ന്നത്. കലയും കുടുംബവും വീടിന് പുറത്തായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പന്തല്ലൂര്‍ നെല്ലിയാളം, അമ്പലമൂല, ഏലമണ്ണ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുത ലൈനിനു മുകളില്‍ മരം വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് ഉപ്പട്ടിയിലെ വൈദ്യുതി സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണവും തടസപ്പെട്ടു. ഇതോടെ നൂറ്റിയമ്പതോളം ഗ്രാമങ്ങള്‍ ഇരുട്ടിലായി. നീലഗിരിയില്‍ കഴിഞ്ഞ ദിവസം വരെ 736.1 മി.മീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. ജില്ലയിലെ വൈദ്യുതി ഉല്‍പാദനം കാര്യക്ഷമമാക്കാന്‍ ഇതുവഴി കഴിയുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി വകുപ്പ്. ഊട്ടിയിലും പരിസര പ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിനായുള്ള തടയണകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വേനല്‍ കാലത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജലവകുപ്പുമുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago