HOME
DETAILS
MAL
ഇതരസംസ്ഥാനകാരന്റെ കളിമണ്‍ ശില്പങ്ങള് കൗതുകമാകുന്നു
backup
April 12 2019 | 06:04 AM
കൊടുങ്ങല്ലൂര്‍: പേരറിയാത്ത, നാടറിയാത്ത ചെറുപ്പക്കാരന്റെ കൈവിരലുകള്‍ ജന്മം നല്‍കുന്നത് ഭംഗിയാര്‍ന്ന കളിമണ്‍ ശില്പങ്ങള്. കൊടുങ്ങല്ലൂരിന്റെ തീരപ്രദേശത്തെ തെരുവോരങ്ങളില്‍ വര്‍ഷങ്ങളായി കഴിഞ്ഞുവരുന്ന ഇതര സംസ്ഥാനക്കാരനാണ് ശില്പങ്ങള് നിര്‍മിക്കുന്നത്.
മനോദൗര്‍ബല്യമുള്ള ഈ ചെറുപ്പക്കാരന് പലയിടങ്ങളില്‍ നിന്നുമായി ശേഖരിക്കുന്ന ഇഷ്ടികകള്‍ ഉപയോഗിച്ചാണ് ശില്പങ്ങള് നിര്‍മിക്കുന്നത്.
ആനയോട് സാദൃശ്യമുള്ള രൂപങ്ങളാണ് മിക്കവാറും ഇയാള്‍ ഉണ്ടാക്കാറുള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അഴീക്കോട് പുത്തന്‍പള്ളി പരിസരത്താണ് ഇയാള്‍ കഴിയുന്നത്. ആരോടും സംസാരിക്കാത്ത ശാന്ത പ്രകൃതനായ ഇയാളുടെ കരവിരുത് നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."