HOME
DETAILS
MAL
പ്രതികള്‍ക്കെതിരേ കൊഫേപോസ ചുമത്തും
backup
July 23 2020 | 02:07 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും സന്ദീപ് നായര്‍ക്കുമെതിരേ കോഫേപോസ ചുമത്താന്‍ കസ്റ്റംസ് നീക്കം.
ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തിലേക്ക് കടക്കാനാണ് തീരുമാനം.
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് എന്‍.ഐ.എ പ്രത്യേക കോടതി അനുമതി നല്‍കിയിട്ടുണ്ട്.
എന്‍.ഐ.എ കസ്റ്റഡി കാലാവധി കഴിയുന്ന മുറയ്ക്ക് കസ്റ്റംസിന് ഇവരെ ലഭിക്കും. അഞ്ചു ദിവസത്തേക്കുകൂടി ഇവരുടെ കസ്റ്റഡി നീട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.
ഇതനുസരിച്ച് ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും തുടരുകയാണ്. 25ന് ഇരുവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടുനല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."