HOME
DETAILS
MAL
തീവ്രവാദ പ്രവര്‍ത്തനങ്ങളോട് യോജിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസിയാവില്ല: കോഴിക്കോട് വലിയ ഖാസി
backup
July 17 2016 | 20:07 PM
വേങ്ങര: തീവ്രവാദ പ്രവര്‍ത്തനങ്ങളോടു യോജിക്കുന്നവരും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുന്നവരും യഥാര്‍ത്ഥ മത വിശ്വാസിയാകാന്‍ കഴിയില്ലെന്നു കോഴിക്കോട് വലിയ ഖാസി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു. വലിയോറ പാണ്ടികശാല ഖാസി സ്ഥാനോഹരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.
പാണ്ടികശാല, കുന്നുമ്മല്‍, കൂരിയാട്, മണ്ണില്‍ പിലാക്കല്‍ എന്നീ മഹല്ലുകളുടെ ഖാസിയായി അദ്ദേഹം ചുമതലയേറ്റു. ഫസല്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മടപ്പള്ളി മൂസക്കുട്ടി ഹാജി അധ്യക്ഷനായി. അഹമ്മദ് ഫൈസി കക്കാട്, അഹമ്മദ് ഫൈസി പാണ്ടികശാല, നരിക്കോടന്‍ ഖാദര്‍ ഹാജി, മടപ്പള്ളി ശറഫുദ്ദീന്‍, പി.കെ ഉസ്മാന് ഹാജി, കെ.കെ കുഞ്ഞാവുട്ടി തങ്ങള്‍, പി.കെ അഹമ്മദ് കോയ, തുമ്പില്‍ കുഞ്ഞവറാന്, അമ്പാട്ട് ബാവ, യൂസുഫലി വലിയോറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."