ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, തോക്ക് കണ്ടെടുത്തു
കൊച്ചി: കോളിളക്കം സൃഷ്ടിച്ച കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത കേസില്‍ പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയിലെടുത്ത ബിലാല്‍, വിപിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
പ്രതികള്‍ക്ക് ഈ ക്വട്ടേഷനില്‍ ലഭിച്ചത് കേവലം 30,000 രൂപയാണ്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് വെടിയുതിര്‍ക്കാനുള്ള കൊട്ടേഷനാണ് 30,0000 രൂപയെന്നും പ്രതികള്‍ക്ക് പ്രസ്തുത പണം നല്‍കിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്ടെ സംഘമാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്.
കേസില്‍ വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശികളായ രണ്ട് പേര് പിടിയിലായത്. ആക്രമണം നടത്തിയതിന് ശേഷം ഇരുവരും പല തവണ കാസര്‍കോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പിടിയിലായവരില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."