കൗമാരക്കാര്‍ക്ക് ബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിച്ചു
മുക്കം: കൗമാരക്കാരായ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനായുള്ള പഞ്ചദിന ക്യാംപുകള്‍ക്ക് തുടക്കമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രശ്നങ്ങളെ എങ്ങിനെ പ്രതിരോധിക്കാമെന്നും ചൂഷണവിധേയമാകുന്ന സാഹചര്യങ്ങളില്‍നിന്ന് എങ്ങിനെ രക്ഷനേടാമെന്നതിനെക്കുറിച്ചും വ്യക്തമായി ക്യാംപില്‍ ചര്‍ച്ചചെയ്യും.
ഐ.സി.ഡി.എസ് പ്രൊജക്ടുകള്‍ക്ക് കീഴില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാംപുകള്‍ നടക്കുന്നത്.
കാരശ്ശേരി പഞ്ചായത്തുതല ക്യാമ്പ് ആനയാംകുന്ന് സ്കൂളില്‍ പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുമാരനെല്ലൂര്‍ അധ്യക്ഷനായി.
ശിശു വികസന പദ്ധതി ഓഫിസര്‍ ആര്.എ സുജല മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെംബര്‍ രമ്യ കുവ്വപ്പാറ, പഞ്ചായത്ത് സെക്രട്ടറി സി.ഇ സുരേഷ് ബാബു, ബിന്‍സി, പ്രഷീദ ഭായ് സംസാരിച്ചു.
ചാത്തമംഗലം ചൂലൂര്‍ എ.യു.പി സ്കൂളില്‍ നടന്ന ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ എ. പ്രസാദ് അധ്യക്ഷനായി. വി. ജിഷ, കെ.പി സുകുമാരന്‍, ജമീല, സി.ഡി.പി.ഒ ഗീത, ഉണ്ണികൃഷ്ണന്, എന്‍. ചന്ദ്രന്, സുലൈഖ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."