കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ആദ്യ സംഘം ഖത്തറിലെത്തി
ദോഹ: കോവിഡ് ലോക്ക്ഡൗണില്‍ നാട്ടില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ആദ്യ ബാച്ച് ഖത്തറിലെത്തി. ഇന്നു രാവിലെ കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് സംഘം 10 മണിയോടെ ദോഹയില്‍ എത്തിയത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെട്ട 170 ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഖത്തറിലേക്കുള്ള യാത്രാ ചെലവും ക്വാരന്റീന്‍ ചെലവും എച്ച്എംസിയാണ് വഹിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഖത്തര്‍ (ഫിന്‍ക്യു) ആണ് ജീവനക്കാരെ തിരികെ എത്തിക്കാനുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്.നീണ്ട കാത്തിരിപ്പിനൊടുവിലാണു ഖത്തര്‍ ആഭ്യന്തര വകുപ്പിന്റെ പ്രത്യേകാനുമതിയോടെ ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ തിരിക്കെപ്പോക്ക് പ്രതിസന്ധിക്കു വിരാമമായത്. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, സിദ്ര, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂള്ള ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം ഉള്‍പെടുന്ന സംഘത്തിനാണു പ്രത്യേകാനുമതി ലഭിച്ചത്.
അവധിക്കായി ഈ വര്‍ഷം ജനുവരിയിലും മറ്റും നാട്ടിലെത്തിയവര്‍ ലോക്ക്ഡൗണില്‍ കുടുങ്ങുകയായിരുന്നു. ഈ പ്രതിസന്ധിക്കിടയിലും തുടര്‍ച്ചയായ പരിശ്രമത്തിലൂടെ ഇവരെ തിരികെയെത്തിക്കാനായത് അഭിമാനകരമാണെന്ന് ഫിന്‍ക്യു പ്രസിഡണ്ട് ബിജോയ് ചാക്കോ പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസറായിരുന്ന പി കുമരന്‍, ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, തിരുവനന്തപുരം എംപി ശശി തരൂര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സഹകരണം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."