ഐസ് പ്ലാന്റുകളിലും ജ്യൂസ് കടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
കോഴിക്കോട്: നഗരത്തിലെ ഐസ് പ്ലാന്റുകളിലും ജ്യൂസ് കടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. അഞ്ചോളം വരുന്ന പ്ലാന്റുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പ്ലാന്റുകള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂട്ടിച്ചു. രണ്ടു സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്കി. പരിശോധന നടത്തിയ പ്ലാന്റുകളിലെ ഐസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ജ്യൂസ് കടകളിലേക്കാണ് അയക്കുന്നത്. പരിശോധനയുടെ ഭാഗമായി ശേഖരിച്ച ഐസ് മലാപ്പറമ്പിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് തുടര്‍ നടപടി സ്വീകരിക്കുക. വരും ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റ നേതൃത്വത്തില്‍ കര്‍ശന പരിശോധയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് വടകര കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക. ഐസ് പ്ലാന്റുകളിലും ജ്യൂസ് കടകളും കേന്ദ്രീകരിച്ചായിരിക്കും പ്രധാന പരിശോധന.
ജെല്ലി മിഠായി കഴിച്ച് നാലുവയസുകാരന് മരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും കോര്പറേഷന് ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നഗരത്തില്‍ കര്‍ശന പരിശോധനകള്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."