കടുവ സങ്കേതത്തിന് നടുവില്‍ അവധിക്കാലം ചിലവഴിച്ച് ആദിവാസി കുട്ടികള്‍
കുമളി: സ്‌ക്കൂളുകള്‍ക്ക് അവധിയായതോടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം കുട്ടികള്‍ യാത്ര പോകുമ്പോള്‍ പൊരിവെയിലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മാതാപിതാക്കള്‍ക്കൊപ്പം സഹായത്തിനു പോയി സമയം ചിലവഴിക്കുകയാണ് ആദിവാസി കുട്ടികള്‍.
കടുവ, പുലി, കരടി തുടങ്ങി ആനയും കാട്ടുപോത്തുംവരെ ചുറ്റി തിരിയുന്ന കാടിനുള്ളിലൂടെ നടന്നെത്തിയാണ് തടാകതീരത്ത് ആദിവാസി കുടുംബങ്ങള്‍ മീന്‍ പിടിക്കുന്നത്.
അവധിക്കാലത്ത് മറ്റെങ്ങും പോകാനില്ലാതെ വീട്ടില്‍ ഒറ്റയ്ക്കായി പോകുന്ന മക്കളുടെ സുരക്ഷ കൂടി കരുതിയാണ് മാതാപിതാക്കള്‍ ഒപ്പം കൂട്ടുന്നത്.
കൊടുംചൂടില്‍ മണിക്കൂറുകളോളം തടാകതീരത്ത് വെയിലേറ്റിരുന്ന് ശേഖരിക്കുന്ന മീനുകള്‍ ഭക്ഷണ ആവശ്യത്തിനാണ് മിക്കവരും ഉപയോഗിക്കുന്നത്. കൊടും കാടിനു നടുവിലെങ്കിലും ലേശം പോലും ഭയമില്ലാതെയാണ് അഞ്ചാം ക്ലാസ്സ്‌കാരി വന്ദനയെ പോലുള്ളവര്‍ അമ്മയ്‌ക്കൊപ്പം കാട്ടിലെത്തുന്നത്. കുമളി, പളിയക്കുടി ആദിവാസി കോളനിയിലെ വനരാജ് - റാണി ദമ്പതികളുടെ മകളാണ് വന്ദന.
അവധിക്കാലം മിക്കവര്‍ക്കും ഷോപ്പിംഗും ഫാന്റസി പാര്‍ക്കും ബന്ധുവീടുകളിലേക്കുള്ള യാത്രയ്ക്കുമുള്ള അവസരമാണ്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആദിവാസി കുടുംബങ്ങളിലെ കുരുന്നുകള്‍ക്ക് കാടാണ് എല്ലാമായി തീരുന്നത്.
കാടിന്റെ സുരക്ഷയും സൗന്ദര്യവും നന്മയും പുതിയ തലമുറ നേരിട്ടനുഭവിക്കുന്ന അവസരമാണ് ആദിവാസി കുരുന്നുകള്‍ക്ക് വേനല്‍ അവധിക്കാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."