HOME
DETAILS
MAL
സഊദിയിൽ പാർപ്പിട മേഖലയിൽ ഈജാര്‍ സംവിധാനം നടപ്പാക്കുന്നു
backup
April 26 2017 | 22:04 PM
റിയാദ്: സഊദിയിൽ വാടക മേഖല ക്രമീകരിക്കുന്ന ഈജാര്‍ സംവിധാനം പാര്‍പ്പിട മേഖലയിലും നടപ്പാക്കുന്നു.
ഈ വര്‍ഷം ജൂണിലോ ജൂലൈയിലോ പരീക്ഷണാടിസ്ഥാനത്തില്‍ ഈജാര്‍ നടപ്പാക്കി തുടങ്ങുമെന്ന് പാര്‍പ്പിടകാര്യ മന്ത്രാലയത്തിലെ ഈജാര്‍ സൂപ്പര്‍വൈസര്‍ ജനറല്‍ മുഹമ്മദ് അല്‍ബതി ആണ് ഇതു സംബന്ധിച്ച് വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്.
വാണിജ്യ മേഖലക്കുള്ള ഏകീകൃത വാടക കരാര്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പാര്‍പ്പിടകാര്യ മന്ത്രാലയം തയാറാക്കിവരികയാണ്.
വാടകക്ക് നല്‍കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ഓഫീസുകളും കമ്പനികളും ദിവസങ്ങള്‍ക്കുള്ളില്‍ ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങും. ഈജാര്‍ സംവിധാനം നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം സംവിധാനത്തിന്റെ അറ്റകുറ്റപ്പണിക്കും വാടക നല്‍കുന്നതിന് സാധിക്കാത്ത പാവപ്പെട്ട സ്വദേശികളുടെ വാടക അടക്കുന്നതിനും വിനിയോഗിക്കും. വിവിധ വകുപ്പുകളുമായി ഈജാര്‍ സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് നടപടികള്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിലധികം പേരുടെ ഉടമസ്ഥതയിലുള്ള പാര്‍പ്പിട, വാണിജ്യ കെട്ടിടങ്ങള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാധിക്കില്ല. ഇത്തരം കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതിന്റെ ചുമതല വഹിക്കുന്നതിന് ഉടമകള്‍ ചേര്‍ന്ന് ഒരാളെ നിയോഗിക്കണം. ഇങ്ങനെ ചെയ്താല്‍ മാത്രമേ കെട്ടിടങ്ങള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വാടകക്കാരില്‍നിന്ന് ആരാണ് വാടക ഈടാക്കുന്നത് എന്ന് അറിയുന്നതിനും ഉടമകള്‍ തമ്മിലെ കേസുകള്‍ ഒഴിവാക്കുന്നതിനും ശ്രമിച്ചാണ് ഈ വ്യവസ്ഥ ബാധകമാക്കുന്നതെന്ന് ജനറൽ മുഹമ്മദ് അൽബതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."