ഷണ്ടിങിനിടെ തോട്ടില്‍ വീണ എന്ജിന് കണ്ടംചെയ്യുന്നു ഒടുവില്‍ തീരുമാനമായി
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിങിനിടെ തോട്ടില്‍ വീണ എന്ജിന് കണ്ടംചെയ്യുന്നു. 2016 ജൂലൈ 5ന് രാവിലെ 4.15നാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്എന്ജിന്അപകടത്തില്പെട്ടത്.
കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് െട്രയിനിനെ ട്രാക്കിലേക്ക് മാറ്റിയിടുന്നതിനിടെയായിരുന്നു ഈ എന്ജിന് താഴേയ്ക്ക് പതിച്ചത്. ഈ സമയം ലോക്കോ പൈലറ്റും അസിസ്റ്റന്റ് പൈലറ്റുമായിരുന്നു അപകടത്തില്‍ പെട്ടത്. ഇരുവരും നിസാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
റെയില്‍വെ സ്റ്റേഷന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ കാടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്രയും നാള്. അപകടത്തിന് ശേഷം വന്‍തുക ചെലവഴിച്ചാണ്
ഈ ഡീസല്എന്ജിന്തോട്ടില് നിന്ന് ഉയര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് വീല്‍ അലൈന്‍മെന്റിലടക്കം കേടുപാട് സംഭവിച്ചു. പിന്നീട് ഇതുഉപയോഗിച്ചിട്ടില്ല.
ഇതോടെ എന്‍ജിനെ റെയില്‍വെയുടെ സിക്ക് ലൈന്‍ റൂമിന് സമീപത്തേക്ക് തള്ളുകയായിരുന്നു. രണ്ട് വര്‍ഷത്തെ മഴയും വെയിലും കൂടി വന്നതോടെ എന്ജിന് ചുറ്റും കാട് മൂടി കഴിഞ്ഞു.
ട്രെയിന്‍ എഞ്ചിന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടം ചെയ്യുന്നതിനുള്ള നടപടി. എന്ജിന് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു. സതേണ്‍ റെയില്‍വെയുടെ കീഴിലെ എറണാകുളം ഡീസല്‍ ഷെഡിന്റെ ഉടമസ്ഥതയിലാണ് ഈ എന്ജിന് . ഈ ഷെഡില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മേല്‍നോട്ടത്തിലാണ് കണ്ടം നടപടികള്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."