HOME
DETAILS
MAL
സഊദി എണ്ണ കമ്പനി ലക്ഷ്യമാക്കിയ ഹൂതി ആയുധ ബോട്ട് വ്യോമ സേന തകർത്തു
backup
April 26 2017 | 22:04 PM
റിയാദ്: സംഘർഷം നടക്കുന്ന യമനിലെ വിമത വിഭാഗമായ ഹൂതികൾ സഊദി എണ്ണ ശുദ്ധീകരണ ശാല ലക്ഷ്യമാക്കി നടത്താൻ പദ്ധതിയിട്ട ആക്രമണം സഊദി വ്യോമ സേന തകർത്തു. സ്ഫോടക വസ്തുക്കളുമായി ചെങ്കടലിലലെ അന്താരാഷ്ട്ര ജലാതിര്‍ത്തിയിലൂടെ എത്തിയ സ്പീഡ് ബോട്ട് സൗദി ജലാതിര്‍ത്തിയില്‍ പ്രവേശിച്ച് ജിസാന്‍ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് സൈന്യം തകര്‍ത്തത്. റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് ബോട്ട് നിയന്ത്രിച്ചിരുന്ന ബോട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ബോട്ട് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സഊദി ചാനലുകൾ പുറത്തു വിട്ടു.
യെമന്‍ സമുദ്രാതിര്‍ത്തിയിലെ ചെറിയ ദ്വീപിൽ നിന്ന് പുറപ്പെട്ട ബോട്ട് റഡാറുകള്‍ വഴി സൗദി സൈന്യം കണ്ടെത്തുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണത്തിന് സജ്ജീകരിച്ച നിലയിലായിരുന്നു ബോട്ട്. സൗദി ജലാതിര്‍ത്തി കടക്കുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ യുദ്ധ വിമാനങ്ങള്‍ ബോട്ടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ബോട്ടിന്റെ അവശിഷ്ടങ്ങള്‍ സാങ്കേതിക, സൈനിക വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ജിസാന്‍ തുറമുഖവും സൗദി അറാംകൊ റിഫൈനറിയും ലക്ഷ്യമാക്കിയാണ് ബോട്ട് നീങ്ങിയിരുന്നതെന്നു സൈന്യം പറഞ്ഞു. ജിസാൻ തുറമുഖത്തു സഊദി അരാംകോയുടെ പ്രതിദനം 400,000 ബാരൽ ഉൽപാദന ശേഷിയുള്ള റിഫൈനറിയാണ് നിർമാണം പൂർത്തിയായി വരുന്നത്. ഇതിനു മുൻപും ഓയിൽ, എണ്ണ റിഫൈനറികൾ ആക്രമിക്കാൻ ഇറാൻ സഹായമുള്ള യമനിലെ വിമതരായ ഹൂതികൾ ശ്രമം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."