HOME
DETAILS
MAL
കൊടുവള്ളിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു
backup
July 14 2018 | 06:07 AM
തലശ്ശേരി: കൊടുവള്ളി പഴയപാലത്തിന് സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ മുകള്‍ ഭാഗം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു വീണു.
ഇന്നലെ പുലര്‍ച്ചെയാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ കടയിലെ അരി, ധാന്യങ്ങള്‍ എന്നിവ ഉള്‍പെടെയുള്ള നാല്‍പ്പതോളം റേഷന്‍ സാധനങ്ങള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി.
പുലര്‍ച്ചെ ആയതിനാല്‍ റേഷന്‍ കടയിലേക്ക് ഉപഭോക്താക്കള്‍ ആരും എത്തിയിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സൂക്ഷിച്ചു വെച്ചിരുന്ന റേഷന്‍ സാധനങ്ങളുടെ കണക്കെടുത്താല്‍ മാത്രമേ കൃത്യമായി നാശനഷ്ടം കണക്കാനാവുകയുള്ളൂ. കെട്ടിടം തകര്‍ന്ന സ്ഥലം ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."