HOME
DETAILS
MAL
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് കൊവിഡ്
backup
July 23 2020 | 06:07 AM
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ രോഗം സ്ഥ്രീകരിച്ച കൊവിഡ് ഇതര വാര്‍ഡിലെ രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഡോക്ടര്‍. ഇദ്ദേഹം മലപ്പുറം സ്വദേശിയാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
നേരത്തെ കൊവിഡ് ഇതര വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്ന് രോഗികള്‍ക്കും നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 16 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."