കൊടിക്കുന്നില്‍ സുരേഷിന്റെ രണ്ടാംഘട്ട സ്വീകരണ പരിപാടികള്‍ക്ക് തുടക്കമായി
ചങ്ങനാശേരി: മാവേലിക്കര ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പത്തനാപുരം നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട സ്വീകരണ പരിപാടിക്ക് പത്തനാപുരം പള്ളിമുക്ക് ജങ്ഷനില്‍ തുടക്കമായി.
മനുഷ്യ നിര്‍മിത പ്രളയം സൃഷ്ടിച്ച് കേരളക്കരയെ തീരാ ദുരിതത്തിലാക്കിയ ഇടതുപക്ഷ സര്‍ക്കാരിനു വോട്ടര്‍മാര്‍ ഈ തെരഞ്ഞെടുപ്പിലൂടെ കനത്ത തിരിച്ചടി നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഒന്നും ശരിയാക്കിയില്ലെന്ന് മാത്രമല്ല, ഉള്ളതുകൂടെ ഇല്ലാതാക്കിയ കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികലമായ ഭരണനയങ്ങള്‍ക്കെതിരെയുളള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്.
പത്തനാപുരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുമെത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സ്വീകരണത്തിനുശേഷം രാത്രി 10ന് ചെമ്പനരുവി കൂട്ടുമുക്ക് ജങ്ഷനില്‍ സ്വീകരണ യോഗം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."