ക്ഷീരമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും
തലശ്ശേരി :നഗരസഭാ പരിധിയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരേയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 തൊഴില്‍ ദിനങ്ങള്‍ നല്‍കാനും ഓരോ ദിവസവും 260 രൂപ വീതം പ്രസ്തുത ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാനും തീരുമാനമെടുത്തതായി തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍ പറഞ്ഞു.
ക്ഷീരവികസന വകുപ്പിന്റെയും തലശ്ശേരി ക്ഷീര വ്യവസായ സഹകരണസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുദ്ധമായ പാല്‍ ഉല്‍പാദനം, പാല്‍ പരിശോധനയുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും ഡെമോണ്‍സ്‌ട്രേഷനും നടത്തി.
തലശ്ശേരി ക്ഷീരഭവന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി ക്ഷീരസംഘം പ്രസിഡന്റ് എന്‍.വി രാഘവന്‍ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ എം.വി രജീഷ് കുമാര്‍, തലശ്ശേരി ക്ഷീരവികസന വകുപ്പ് ഓഫിസര്‍ നിഷാദ് വി.കെ ക്ലാസെടുത്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയിന്‍ ജോര്‍ജ്ജ്, തലശ്ശേരി ക്ഷീരസംഘം സെക്രട്ടറി എസ്.ടി. ജെയ്‌സണ്‍, സുനില്‍ കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."