HOME
DETAILS
MAL
കള്ളവോട്ട് ആരോപണം ഇടതുജയം ഉറപ്പായതിനാല്‍: പി. ജയരാജന്
backup
April 12 2019 | 06:04 AM
കൂത്തുപറമ്പ്: ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പായതുകൊണ്ടാണു സി.പി.എം കള്ളവോട്ടും ബൂത്തുപിടുത്തവും നടത്തുമെന്ന പ്രചാരണ വേലയുമായി കോണ്‍ഗ്രസും യു.ഡി.എഫും രംഗത്തു വന്നതെന്ന് വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്. ഇടതുപക്ഷത്തിന് വിജയം ഉറപ്പായ എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ കണ്ണവം കോളനിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ഉച്ചകഴിഞ്ഞ് കണ്ണവം കോളനിയില്‍ നിന്നായിരുന്നു പര്യടനം തുടങ്ങിയത്. അമ്പും വില്ലും പാളതൊപ്പിയും നല്‍കിയാണു കോളനിയിലെ പ്രവര്‍ത്തകര്‍ ജയരാജനെ സ്വീകരിച്ചത്. സ്വീകരണത്തിനു ശേഷം പാലത്തായിയില്‍ പര്യടനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."