പഞ്ചായത്ത് തീരുമാനം നടപ്പാക്കാന്‍ സെക്രട്ടറിക്ക് മെമ്പര്‍മാരുടെ നിവേദനം
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ വെങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പഞ്ചായത്ത് അംഗങ്ങള്‍ തന്നെ നിവേദനം നല്‍കി. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഭരണസമിതി തീരുമാനം ആക്ടിന് വിധേയമായി നടപ്പാക്കേണ്ട ചുമതല സെക്രട്ടറിക്കാണ്. എന്നാല്‍ ഭരണസമിതി തീരുമാനം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയാല്‍ ചോദ്യം ചെയ്യാന്‍ അധികാരമുള്ള ഭരണസമിതി യോഗം വിളിച്ച് നടപടി എടുക്കുന്നതിന് പകരം അതേ സെക്രട്ടറിക്ക് മുമ്പാകെ നിവേദകരായത് വിചിത്രമായ നടപടിയായി മാറി.
ആയുര്‍വേദ ആശുപത്രിക്കായി മുട്ടത്ത് സ്ഥാപിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതേത്തുടര്‍ന്ന് ജനങ്ങളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജില്ലാ ഓഫിസറുടെ സമ്മതപത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും 25ന് പുതിയ പ്രസിഡന്റ് ചുമതല ഏല്‍ക്കുന്നതോടെ കാര്യങ്ങള്‍ നടപ്പില്‍ വരുത്താവുന്നതാണെന്നും ഇതു സംബന്ധിച്ച വിഷയം മറ്റുതരത്തില്‍ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നതാണ് സെക്രട്ടറിയുടെയും വൈസ് പ്രസിഡന്റിന്റെയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."