HOME
DETAILS

കുഞ്ഞിപ്പള്ളിയില്‍ അടിപ്പാതയുടെ അഭാവം; അപകടം തുടര്‍ക്കഥ

  
backup
April 12 2019 | 06:04 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%aa

മാഹി: അടിപ്പാതയുടെ അഭാവംമൂലം കുഞ്ഞിപ്പള്ളിയില്‍ കഴിഞ്ഞദിവസം ഒരുജീവന്‍ കൂടി പൊലിഞ്ഞു. പാളം മുറിച്ചുകടക്കുന്നതിനിടയില്‍ പഴയ റെയില്‍വേ ഗെയിറ്റിനടുത്തു വച്ചാണ് അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയത്. കല്ലാമലയിലെ വടക്കെ പൊന്നംകണ്ടി എടത്തട്ട ഭാസ്‌കരനാണു കഴിഞ്ഞദിവസം മരിച്ചത്. ഭാസ്‌കരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ പരുക്കേറ്റ കരിയാട് നാരായണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ നേരത്തെയുള്ള ലെവല്‍ ക്രോസ് പാളംമുറിച്ച് കടക്കുന്നത് വന്‍ അപകടത്തിനു വഴിയൊരുക്കുന്നുമെന്ന് വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.
പല ട്രെയിനുകളും ഹോണ്‍ മുഴക്കാതെ പോകുന്നത് അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. മേല്‍പ്പാലം കയറി പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പാളംമുറിച്ച് കടക്കുമ്പോള്‍ വളവുള്ള ഭാഗത്ത് നിന്നു ട്രെയിന്‍ വരുന്നതറിയാതെ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഇവിടെ അടിപ്പാത സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നു വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നു നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപകടത്തോടെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും അടിപ്പാത എന്ന ആവശ്യത്തിനായി ജനകീയ പോരാട്ടം ശക്തമാക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago