HOME
DETAILS
MAL
വണ്ടിച്ചെക്ക് കേസില്‍ പ്രതിക്ക് തടവ്
backup
July 14 2018 | 06:07 AM
തളിപ്പറമ്പ്: വണ്ടി ചെക്ക് നല്കി വഞ്ചിച്ച രണ്ട് കേസുകളില്‍ പ്രതിയെ കോടതി ശിക്ഷിച്ചു. പൂവ്വം സ്വദേശി തലയന്റകത്ത് അബ്ദുല്‍ കരീമി(54)നെയാണ് രണ്ട് ചെക്ക് കേസുകളിലായി ശിക്ഷിച്ചത്.
ആറുമാസം തടവ് വിധിച്ച കോടതി രണ്ട് കേസുകളിലുമായി നാലരലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ട് കോടതിയുടേതാണ് വിധി. പുഷ്പഗിരി സ്വദേശി കെ. മുസ്തഫയാണ് പരാതിക്കാരന്. മുസ്തഫയുടെ പക്കല്‍നിന്ന് കരീം 3,58,000 രൂപയാണ് വാങ്ങിയിരുന്നത്. ഇതിന് പകരമായി രണ്ടു ലക്ഷത്തിന്റെയും 1.58 ലക്ഷത്തിന്റെയും രണ്ട് വണ്ടിച്ചെക്കുകള്‍ നല്കി വഞ്ചിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."