നിയമസഭാ സമ്മേളനം മാറ്റിയത് രാഷ്ട്രീയ കാരണത്താല്‍: ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിയതില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ കാരണത്താലാണ് നിയമസഭാ സമ്മേളനം മാറ്റിയതെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്നത് സര്‍ക്കാര്‍ ഭയപ്പെടുന്നതിനിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യത്തില്‍ നിന്നും പ്രതിപക്ഷം പിന്നോട്ടു പോവില്ല. ധാര്‍മികമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതിയ്ക്കും തീവെട്ടിക്കൊള്ളയ്ക്കുമെതിരായ പ്രക്ഷോഭം തുടരും. സെപ്റ്റംബര്‍ മാസത്തില്‍ സഭ കൂടിയേ മതിയാകൂ. അതുകൊണ്ട് സഭയ്ക്ക് അകത്തും പുറത്തും അഴിമതി ഭരണത്തിനെതിരെ പോരാട്ടം തുടരും.
റീബിള്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി നിയമനം അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തിയതിനെയും ചെന്നിത്തല വിമര്‍ശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം എ.കെ.ജി സെന്ററില്‍ ചേരുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണം എ.കെ.ജി സെന്ററിലേക്ക് മാറിയോ എന്നാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."