എല്‍.ഡി.എഫിന്റേത് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള വ്യാജ പ്രചാരണം: പാച്ചേനി
കണ്ണൂര്‍: ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വി.വി പാറ്റ് വോട്ടിന്റെ കാര്യങ്ങള്‍ വ്യാജമായി പ്രചരിപ്പിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നുവെന്നാരോപിച്ച് സതീശന് പാച്ചേനി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്കി. ജില്ലയില്‍ ഭവന സന്ദര്‍ശനം നടത്തുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ വ്യാജമായ പ്രചാരണം അഴിച്ചുവിടുകയാണ്. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളില്‍ നിന്ന് ആനുകൂല്യം വാങ്ങുന്ന കുടുംബങ്ങളില്‍ കയറിച്ചെന്ന് വോട്ടിങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ വി.വി പാറ്റ് സംവിധാനത്തിലൂടെ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് ഞങ്ങള്‍ക്ക് മനസിലാകുമെന്നും ഞങ്ങള്‍ക്കെതിരേ വോട്ടുചെയ്താല്‍ സര്‍ക്കാര്‍ ആനുകൂല്യം പിന്നെ ലഭിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയാണെന്നും പാച്ചേനി പരാതിയില്‍ പറയുന്നു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു വ്യാജ പ്രചാരണം എല്‍.ഡി.എഫ് നടത്തുന്നതിനെതിരെ കേസെടുക്കണമെന്നും ഇത്തരം പ്രചാരണത്തിന്റെ ഗുണഭോക്താവായ സ്ഥാനാര്‍ഥിയുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ലാപ്ടോപ്പ് ഉപയോഗിച്ചും എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നടപടിയും എല്‍.ഡി.എഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നു സതീശന് പാച്ചേനി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."