യു.ഡി.എഫ് വനിതാ നേതാക്കളെ തടഞ്ഞ സംഭവം ഏഴ് സി.പി.എമ്മുകാര്‍ക്കെതിരേ കേസ്
തളിപ്പറമ്പ്: കണ്ണൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന് വോട്ടഭ്യര്‍ഥിക്കുന്നതിനിടെ വനിതാ നേതാക്കളെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ ഏഴു സി.പി.എമ്മുകാര്‍ക്കെതിരേ കേസെടുത്തു. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിത നല്കിയ പരാതിയിലാണ് എസ്.ഐ കെ.കെ പ്രശോഭ് കേസെടുത്തത്. പരിയാരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.പി രഘു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ചന്ദ്രന് എന്നിവര്‍ക്കും മറ്റ് അഞ്ച് പേര്‍ക്കെതിരേയുമാണ് കേസ്.
ഞായറാഴ്ച മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭവന സന്ദര്‍ശനം നടത്തിയത്. അന്ന് വൈകിട്ട് കുറ്റ്യേരിയില്‍ എത്തിയപ്പോള്‍ രഘു, ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എമ്മുകാര്‍ വനിതകളെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."