കുപ്പത്തൊട്ടിയായി സിവില്‍ സ്റ്റേഷന്‍ പരിസരം
കണ്ണൂര്‍: ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് രഹിത ജില്ലയായി പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവില്‍സ്റ്റേഷനില്‍ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നത് ജനങ്ങള്‍ക്കു ദുരിതമാവുന്നു.
സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളില്‍ നിന്നു ദിവസേനെ അടിച്ചു വാരുന്ന മാലിന്യങ്ങളാണ് ചുറ്റുമതിലിനു സമീ
പം തള്ളിയ നിലയില്‍ കെട്ടിക്കിടക്കുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിനും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും ജില്ലയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജിതമായി നടക്കുമ്പോഴാണ് അധികാരികളുടെ മൂക്കിനു താഴെയുള്ള ഈ മാലിന്യക്കൂമ്പാരം കിടക്കുന്നത്. ജീവനക്കാര്‍ കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, തെര്‍മോകോളുകള്‍ എന്നിവ ഇവിടെ കുന്നുകൂടിക്കിടക്കുന്നത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മുന്‍പ് പല തവണ സമീപത്തെ വ്യപാരികളും വിവിധ സര്‍വിസ് സംഘടനകളും കലക്ടര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് സിവില്‍ സ്റ്റേഷന്‍ മാലിന്യ മുക്തമാക്കാനുള്ള നടപടികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ നേരില്‍ക്കാണുകയും ആദ്യപടിയായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും ഉപയോഗശൂന്യമായ വാഹനങ്ങളും നീക്കം ചെയ്യാനും നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ശുചീകരണ യജ്ഞവും നടത്തി. ഭാവിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നു കലക്ടര്‍ പറഞ്ഞിരുന്നെങ്കിലും മാസങ്ങളായി സിവില്‍ സ്റ്റേഷന്‍ പരിസരം കുപ്പത്തൊട്ടിയായി മാറിയ അവസ്ഥയാണുള്ളത്. കോര്‍പറേഷന്റെ നിരുത്തരവാദപരമായ സമീപനം മൂലമാണ് മാലി
ന്യം കെട്ടിക്കിടക്കാന്‍ ഇടയാകുന്നതെന്ന് ജില്ലാ ശുചിത്വമിഷന്‍ ആരോപിക്കുന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികളുടെ ഭീഷണി നിലനില്‍ക്കേയാണ് അധികാരികള്‍ നടപടിയെടുക്കാതെ പരസ്പരം പഴിചാരുന്നത്. മഴക്കാലമാവുന്നതിനു മുന്‍പ്
മാലിന്യം സംസ്‌കരിച്ചില്ലെങ്കില്‍ കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകാനുള്ള ഇടമായി സിവില്‍ സ്റ്റേഷന്‍ പരിസരം മാറുമെന്നതിനാല്‍ അടിയന്തരമായി ഈ മാലിന്യം ഇവിടെ നിന്നു മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."