തളിപ്പറമ്പില്‍ സ്വാപ്പ് ഷോപ്പ് ഉദ്ഘാടനം 17ന്
തളിപ്പറമ്പ്: നഗരസഭയുടെ സ്വാപ്പ് ഷോപ്പ് 17ന് രാവിലെ 10ന് കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. വീടുകളില്‍ ഉപയോഗിക്കാതെ കെട്ടികിടക്കുന്ന പുനരുപയോഗ യോഗ്യമായ വസ്ത്രങ്ങളാണ് സ്വാപ്പ് ഷോപ്പില്‍ എത്തിക്കുക. ആവശ്യക്കാര്‍ക്ക് ഇവ സൗജന്യമായി ഇവിടെനിന്ന് വാങ്ങി ഉപയോഗിക്കാം. മാസത്തില്‍ ഒരുതവണ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിലാണ് സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തിക്കുക. തളിപ്പറമ്പിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖേന സമാഹരിച്ച വസ്ത്രങ്ങളാണ് ആദ്യ ദിനത്തില്‍ സൗജന്യമായി നല്‍കുന്നത്. ഇതിനായി ഓരോ സ്‌കൂളില്‍നിന്ന് ഒരു ടീച്ചര്‍ക്കും അഞ്ച് കുട്ടികള്‍ക്കും വീതം ഹരിതമിഷന്‍ പരിശീലനം നല്‍കിയിരുന്നു. കൂടാതെ തളിപ്പറമ്പ് നിവാസികള്‍ക്കായി നെല്ലിക്ക എന്ന പേരില്‍ ആപ്ലിക്കേഷന്‍ ഇറക്കിയതായും നഗരസഭാ ചെയര്‍മാന്‍ മഹ്മൂദ് അള്ളാംകുളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വത്സലാ പ്രഭാകരന്‍, പി. മുഹമ്മദ് ഇഖ്ബാല്‍, കെ. വത്സരാജ്, കെ. അഭിലാഷ്, വി.വി വിജയന്‍, ഫഹദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."