HOME
DETAILS

ചൂട്ടാട് എക്‌സൈസ് സംഘത്തിനുനേരെ ആക്രമണം

  
backup
April 12 2019 | 06:04 AM

%e0%b4%9a%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് എക്‌സൈസ് സംഘത്തിനു നേരെ ആക്രമണം. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരം ചൂട്ടാട് ബീച്ചിന് സമീപത്തെ കെ. റഫീഖ് താമസിക്കുന്ന വാടക ക്വാര്‍ട്ടേസില്‍ കഞ്ചാവ് പരിശോധനയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണു വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.വി സുനന്ദ (36), വി.കെ ഷൈന (36) എന്നിവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്.
വൈകിട്ട് ആറോടെയായിരുന്നു സംഭവം. കൈക്കും മുഖത്തും പരുക്കേറ്റ സിവില്‍ ഓഫിസര്‍മാരെ പഴയങ്ങാടി താലൂക്ക്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഫീഖിന്റെ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്നു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു പരിശോധനയ്‌ക്കെത്തിയ വനിതകള്‍ അടക്കമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ത്രീകള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് മര്‍ദിക്കുകയാരുന്നുവെന്ന് പാപ്പിനിശ്ശേരി എക്‌സൈസ് റേഞ്ച് ഓഫിസര്‍ എ. ഹേമന്ത് കുമാര്‍ പറഞ്ഞു.
റഫീഖും വീട്ടുകാരും ചേര്‍ന്ന് പരിശോധന തടസപ്പെടുത്തിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം അവിടെ നിന്ന് മടങ്ങുകയായിരുന്നു. പിന്നീടെത്തിയ തളിപ്പറമ്പ് സി.ഐ എം.എ മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കെ. റഫീഖ് (32), മുഹമ്മദ് ശരീഫ് (28), കെ. നിസാം (26) എന്നിവരെ അറസ്റ്റുചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago