തലശ്ശേരിയില്‍ ശമനമില്ലാതെ കടലാക്രമണം
തലശ്ശേരി: തലായി, പുന്നോല്‍ ലിമിറ്റ്, പെട്ടിപ്പാലം, ഇന്ദിരാഗാന്ധി പാര്‍ക്ക് എന്നി വിടങ്ങളില്‍ മൂന്നുദിവസമായി തുടരുന്ന കടലാക്രമണത്തിനു ശമനമില്ല. പെട്ടിപ്പാലത്ത് കടലാക്രമണത്തില്‍ ഫഌറ്റ് സമുച്ചയം ഉള്‍പ്പെടെയുള്ള ഭാഗത്ത് കടല്‍വെള്ളം ഇരച്ചുകയറി. ഈഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന കടല്‍ഭിത്തി മലിന ജലം ഒഴുക്കിവിടുന്നതിന് ഇളക്കി മാറ്റിയിരുന്നു.
ഇത് നഗരസഭയുടെ അറിവോടേ ചെയ്യുന്നതാണെന്ന് അന്ന് പ്രദേശവാസികളും പ്രതിപക്ഷ കക്ഷികളും ആരോപിച്ചിരുന്നു. ഇളക്കിമറ്റിയ കല്ലുകള്‍ പൂര്‍വ സ്ഥിതിയിലാക്കാത്തത് കടലാക്രമണത്തിന്റെ ശക്തി വര്‍ധിക്കാന്‍ ഇടയായി. തലയാഴി, പുന്നോല്‍ ലിമിറ്റ് ഭാഗത്തുള്ള സ്മശാനത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് കെട്ടിയ മതിലും കടലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഹാര്‍ബറിന് സമീപത്ത് പുലിമുട്ട് നിര്‍മിച്ച സ്ഥലമൊഴികെ തീരത്തെ മുഴുവന്‍ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."