HOME
DETAILS
MAL
ഇരുട്ടില്‍ മുങ്ങി നഗരം; തെരുവുവിളക്ക് തെളിയിക്കാന്‍ നടപടിയില്ലെന്ന് ആരോപണം
backup
April 12 2019 | 06:04 AM
കാസര്‍കോട്: നഗരത്തിലെ തെരുവുവിളക്കുകള്‍ തെളിയിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇതേ തുടര്‍ന്ന് സന്ധ്യമയങ്ങിയാല്‍ നഗരത്തില്‍ യാത്രക്കാര്‍ക്ക് ദുരിതം പേറേണ്ടി വരുന്നു.
പുതിയ ബസ് സ്റ്റാന്‍ഡ്, പ്രസ് ക്ലബ് കവല തുടങ്ങി പ്രധാന ഭാഗങ്ങളിലെ തെരുവുവിളക്കുകള്‍ തെളിയാതെ കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസത്തോളമായി.
മംഗളൂരുവിലെ ആശുപത്രികളിലും മറ്റും പോയി തിരികെയെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കൂരിരുട്ടില്‍ പാതക്കരികില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരികയാണ്. ഇതിനു പുറമെ പാതയോരവും പാതയും തമ്മില്‍ ഉയര വ്യത്യാസം ഉള്ളതിനെ തുടര്‍ന്ന് വാഹനങ്ങളില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ കാല്‍തെന്നി വീഴുന്നതും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പതിവായിട്ടുണ്ട്.
എന്നാല്‍ നഗരത്തിലെ പ്രധാന കവലയില്‍ ഉള്‍പ്പെടെ വെളിച്ചം വിതറിയിരുന്ന കൂറ്റന്‍ ഹൈമാസ്റ്റ് വെളിച്ചം കണ്ണടച്ചിട്ടു രണ്ടുമാസം തികയാറായെങ്കിലും ഇത് നന്നാക്കാനുള്ള നടപടികള്‍ നഗരസഭാ അധികൃതര്‍ കൈകൊള്ളാത്തതില്‍ യാത്രക്കാരില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."